
അനുശോചന യോഗം സംഘടിപ്പിച്ചു
ദോഹ: ലഡാക്ക് വാഹനാംപകടത്തില്‍ ജീവന്‍ പൊലിഞ്ഞ വീര ജവാന്മാരുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) അനുശോചന യോഗം സംഘടിപ്പിച്ചു. ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം ഇന്ത്യന്‍ എംബസി ഡിഫെന്‍സ് അറ്റാച്ചി ക്യാപ്റ്റന്‍ മോഹന്‍ അറ്റ്‌ലെ ഉദ്ഘാടനം ചെയ്തു. തന്റെ സഹോദരന്റെ വിയോഗത്തില്‍ പങ്കെടുക്കുക എന്നത് തന്റെ കടമയാണെന്നും വീരമൃത്യു വരിച്ച ഓരോ ജവാന്റെയും കുടുംബത്തോടൊപ്പം അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭടന്മാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ച ഡോം ഖത്തറിനെ അദ്ദേഹം അഭിനന്ദിച്ചു. ഒരു ഇന്ത്യന്‍ ജവാന്‍ തന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച കവിത സദസ്സില്‍ അവതരിപ്പിച്ചു.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രസിഡണ്ട് വിസി മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. ജീവന്‍ പൊലിഞ്ഞ ജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു കൊള്ളുന്നു എന്നും ഹവില്‍ദാര്‍ മുഹമ്മദ് ജയ്ഷല്‍ ഉള്‍പ്പെടെയുള്ള വീര ഭടന്മാരുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു എന്നും അദ്ദേഹം അധ്യക്ഷപ്രസംഗത്തില്‍ അറിയിച്ചു.
തുടര്‍ന്ന് ഐസിസി മുന്‍ പ്രസിഡണ്ട് മിലന്‍ അരുണ്‍, ഡോം ഖത്തര്‍ രക്ഷാധികാരി അഷ്‌റഫ് ചിറക്കല്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ സി ബി എഫ് പ്രസിഡണ്ട് വിനോദ് നായര്‍, ഐസിസി പ്രതിനിധി സജീവ് സത്യശീലന്‍, ചീഫ് കോര്‍ഡിനേറ്റര്‍ ഉസ്മാന്‍ കല്ലന്‍, സെക്രട്ടറിമാരായ എം ശ്രീധര്‍, ഡോക്ടര്‍ ഷെഫീഖ് താപ്പി മമ്പാട്, വനിതാ വിംഗ് പ്രസിഡണ്ട് റസിയ ഉസ്മാന്‍, കോഡിനേറ്റര്‍ സൗമ്യ പ്രദീപ്, പി എസ് എം ഒ കോളേജ് അലൂമിനി പ്രസിഡന്റ് ഹക്കീം കാപ്പന്‍, അബ്ദുല്‍ വഹാബ്, സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ സിദ്ദീഖ് വാഴക്കാട്, ആര്‍ട്‌സ് വിങ് കണ്‍വീനര്‍ ഹരിശങ്കര്‍, അബ്ദുല്‍ ജലീല്‍ കാവില്‍, സ്റ്റുഡന്റസ് വിങ് പ്രധിനിധി നൂറ മഷ്ഹൂദ് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി രതീഷ് കക്കോവ് യോഗത്തിന് നന്ദി പറഞ്ഞു. നിയാസ് പൊന്നാനി, ബഷീര്‍ കുനിയില്‍, നൗഫല്‍ കട്ടുപ്പാറ, അസ്ഹര്‍ അലി, ജുനൈബ സൂരജ്, മൈമൂന സൈനുദ്ധീന്‍ തങ്ങള്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.