ഐസിസിയുടെ അനധികൃതമായ ഇടപെടലിനെതിരെ ഇന്‍കാസ് ഖത്തര്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ക്കു പരാതി സമര്‍പ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ : ഇന്‍കാസ് ഖത്തര്‍ സംഘടനാ നടത്തിപ്പുമായി സംബന്ധിച്ച്, ഐസിസിയുടെ അനധികൃതമായ ഇടപെടലിനെതിരെ ഇന്‍കാസ് ഖത്തര്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ക്കു പരാതി സമര്‍പ്പിച്ചു.
ഇന്‍കാസ് ഖത്തര്‍ ഭാരവാഹികളെ നിശ്ചയിക്കുവാനുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ഐ സി സി യുടെ നടപടി, ഐ സി സി അസ്സോസിയേഷന്‍ നിയമാവലി അനുസരിച്ചു കൊണ്ടുള്ളതല്ലെന്നും, ഐ സി സി യുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഓരോ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി ഇന്‍കാസ് ഖത്തര്‍ നല്‍കിയിട്ടും, ഐ സി സി യുടെ ഭാഗത്ത് നിന്ന് നടപടി തിരുത്തികൊണ്ടുള്ള യാതൊരു അറിയിപ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്‍കാസ് ഖത്തര്‍ അംബാസിഡര്‍ക്കു പരാതി നല്‍കിയത്.
അഫ്‌ലിയേറ്റഡ് സംഘടനകളുടെ സുഖമമായ നടത്തിപ്പിന് അവസരം ഒരുക്കി കൊടുക്കേണ്ട, ഐസിസി തന്നെ ബാഹ്യ സമ്മര്‍ദ്ദം മൂലം ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നത് വേദനാജനകമാണന്നും, ഐ സി സി തങ്ങളുടെ നടപടി പുനപ്പരിശോധിക്കണമെന്നും ഇന്‍കാസ് ഖത്തര്‍ ആവശ്യപ്പെട്ടു.