
മികൈനിസ് പിക് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റ് കാഷ്യര്‍ ഷൗക്കത്ത് ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി
ദോഹ. മികൈനിസ് പിക് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റ് കാഷ്യര്‍ ഷൗക്കത്ത് ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി. കോഴിക്കോട് അത്തോളിപ്പറമ്പത്ത് മമ്മദിന്റെ മകനാണ്. 38 വയസ്സായിരുന്നു. രണ്ട് മാസം മുമ്പ് അവധിക്ക് നാട്ടില്‍ പോയതായിരുന്നു.
റാനിയയാണ് ഭാര്യ. മുഹമ്മദ് മകനാണ് . മാതാവ് ഹവ്വ. ലത്തീഫ്, നാസര്‍, യൂസുഫ്, താഹിര്‍, ഷരീഫ് എന്നിവര്‍ സഹോദരങ്ങളാണ് .
ഷൗക്കത്തിന്റെ വിയോഗത്തില്‍ സ്ഥാപനാധികൃതരും സഹപ്രവര്‍ത്തകരും അനുശോചന മറിയിച്ചു.
മൃതദേഹം പറമ്പത്ത് ജുമാ മസ്ജിദില്‍ ഖബറടക്കി.