Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ട്രാഫിക് ബോധവല്‍കരണ സെമിനാര്‍ ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവല്‍ക്കരണ വകുപ്പ് ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ യുണീഖുമായി സഹകരിച്ചു നടത്തിയ ട്രാഫിക് ബോധവല്‍കരണ സെമിനാര്‍ ശ്രദ്ധേയമായി.നഴ്‌സുമാരും, കുടുംബാംഗങ്ങളും, ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരും, ഡ്യൂണ്‍ ട്രൂപ്പേഴ്‌സ് അംഗങ്ങളുമടക്കം നിരവധിപേര്‍ പങ്കെടുത്തു.

ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന സെമിനാറിന് ഫൈസല്‍ അല്‍ ഹുദവി നേതൃത്വം നല്‍കി.യുണീഖ് പ്രസിഡന്റ് മിനി സിബി,വൈസ് പ്രസിഡന്റ് ലുത്ഫി കലമ്പന്‍,എക്‌സിക്യൂട്ടീവ് അംഗം ജിസ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

സംശയ നിവാരണം, നിയമ വശങ്ങള്‍,സുരക്ഷിത ഡ്രൈവിങ് തുടങ്ങി നിരവധി ഉപകാര പ്രദമായ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയായി.

ട്രാഫിക് വിഭാഗം യുണീഖിനെ പ്രത്യേകം അഭിനന്ദിച്ചു.

Related Articles

Back to top button