മുഹമ്മദ് ത്വയ്യിബിന്റെ മാതാവ് നിര്യാതയായി
ദോഹ. ഖത്തറിലെ അറിയപ്പെടുന്ന ഗായകനും സംഘാടകനുമായ മുഹമ്മദ് ത്വയ്യിബിന്റെ മാതാവ് നിര്യാതയായി . മുന്‍ ഖത്തര്‍ പ്രവാസിയും പണ്ഡിതനുമായിരുന്ന പരേതനായ കുറ്റിക്കോടന്‍ സഈദ് അലി മൗലവിയുടെ ഭാര്യ ഖദീജയാണ് മരിച്ചത്.
75 വയസായിരുന്നു. കൃത്യം ഒരു വര്‍ഷം മുമ്പാണ് സഈദ് അലി മൗലവി ഈ ലോകത്തോട് വിടപറഞ്ഞത്.
മുഹമ്മദ് ത്വയ്യിബിനെ കൂടാതെ ഖൈറുന്നീസ, ബുഷ്‌റ, ഹമീദ ബീഗം അഷ്‌റഫലി ( ഖത്തര്‍) ത്വാഹിറ (റിയാദ് ) മുംതാസ് ( ദുബൈ) എന്നിവരും മക്കളാണ് .
മുഹമ്മദ് മുസ്തഫ പാണതൊടിയില്‍ (പൂക്കാട്ടിരി), സൈതലവി തെക്കത്ത് ( മക്കരപറമ്പ് ), സൈതാലി പനങ്ങാട്ടില്‍ ( വടക്കാങ്ങര)മക്ക, ആയിഷ രോഷ്‌നി ആലങ്ങാടന്‍ ( കക്കൂത്ത്, പെരിന്തല്‍മണ്ണ) ഫാത്തിമ ഫസീല ( കാട്ടുബാവ വളാഞ്ചേരി) നജീബ് എളിയക്കോട് ( പാലപ്പറമ്പ് , ദുബൈ) , റഹ്മത്തുള്ള ( കള്ളിയില്‍ വാണിയമ്പലം , റിയാദ് ) എന്നിവര്‍ മരുമക്കളാണ്
മയ്യിത്ത് നാളെ ( ശനി ) രാവിലെ 8 മണിക്ക് കട്ടുപ്പാറ പഴയ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.