Breaking News

ഖത്തറിലെ ഹോസ്പിറ്റലുകളിലെ അപ്പോയ്ന്റ്‌മെന്റ് കാലതാമസം ശുറാ കൗണ്‍സില്‍ ചര്‍ച്ചചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ ഹോസ്പിറ്റലുകളിലെ അപ്പോയ്ന്റ്‌മെന്റ് കാലതാമസം ശുറാ കൗണ്‍സില്‍ ചര്‍ച്ചചെയ്തു. പല വിഭാഗങ്ങളിലുംഅപ്പോയന്റ്‌മെന്റ്് ലഭിക്കുവാന്‍ ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടി വരുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി ചില അംഗങ്ങള്‍ചൂണ്ടി കാട്ടി.

ആരോഗ്യമേഖലയില്‍ ഖത്തര്‍ കൈവരിച്ച പുരോഗതി ലോകോത്തരമാണെന്നും ഇത് ഭരണകര്‍ത്താക്കളുടെ നേട്ടമാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അപ്പോയ്ന്റ്‌മെന്റ് ലഭിക്കാന്‍ കാലതാമസം നേരിടേണ്ടിവരുന്നത്് രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും അവര്‍ക്ക് ലഭിക്കുന്ന ചികിത്സയുടെ ഗുണനിലവാരത്തെ ബാധിക്കുന്നതായും അവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നതായും അഭിപ്രായമുയര്‍ന്നു.
പ്രശ്‌നം പരിഹരിക്കാന്‍ ആരോഗ്യ മന്ത്രാലയം തുടങ്ങിവെച്ച നടപടികളെ ശുറാ കൗണ്‍സില്‍ അംഗങ്ങള്‍ പ്രശംസിച്ചതോടൊപ്പം വിഷയത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി പഠിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

Related Articles

Back to top button
error: Content is protected !!