Breaking News
ഫിഫ ലോകകപ്പ് സമയത്ത് 70 ലക്ഷം പേര്‍ ഖത്തറിലെ വിമാനതാവളങ്ങള്‍ ഉപയോഗിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോക കപ്പ് നടക്കുന്ന 2022 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഖത്തറിലെ വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതും യാത്ര ചെയ്യുന്നതും ഉള്‍പ്പെടെ യാത്രക്കാരുടെ എണ്ണം 7 ദശലക്ഷത്തിലധികം വരുമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് (ക്യുസിഎഎ) പ്രവചിക്കുന്നു.
ഖത്തറില്‍ ഫിഫ ലോകകപ്പ് നടക്കുന്ന 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയുള്ള കാലയളവില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും സര്‍വീസ് നടത്തുന്ന ഷെഡ്യൂള്‍ ചെയ്തതും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടേയും എണ്ണം ഏകദേശം 28,000 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.