ഈണം ദോഹ സംഘടിപ്പിക്കുന്ന യുംനാസ് ലൈവ് ഗസല്‍, സൂഫി, ഖവാലി സംഗീത വിരുന്ന് ജൂണ്‍ 16ന്
ദോഹ : സംഗീതത്തിലൂടെ സൗഹൃദം സൗഹൃദത്തിലുടെ കാരുണ്യം എന്ന ആപ്ത വാക്യവുമായി ദോഹയിലെ സംഗീത രംഗത്ത് പതിനാറാണ്ടിന്റെ പ്രവര്‍ത്തന മികവുമായി നിറഞ്ഞു നില്‍ക്കുന്ന ഈണം ദോഹ പ്രശസ്ത ഗായിക യുംന അജിന്റെ നേതൃത്തില്‍ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. ജൂണ്‍ 16ന് വൈകീട്ട് 6 മണിക്ക് ഐ.സി.സി അശോക ഹാളിലാണ് പരിപാടി നടക്കുകയെന്ന് പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഈണം ദോഹ ഭാരവാഹികള്‍ അറിയിച്ചു.
ഇന്ത്യക്കകത്തും പുറത്തും ചെറുപ്രായത്തിലെ തന്റെ സ്വരമാധുരി കൊണ്ട് പ്രശസ്തയായ യുംനാ അജിന്റെ ഗസല്‍ ,സൂഫി
ഖവാലി ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള മ്യൂസിക്കല്‍ ഫ്യൂഷ്യന്‍ തികച്ചും വ്യത്യസ്തമായ സംഗീത നിശയാണ് ദോഹയില്‍ അവതരിപ്പിക്കുന്നത്. യുംന ചെറുപ്പം മുതലെ ഈണം ദോഹയുടെ വേദിയില്‍ പാടിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ലോക പ്രശസ്തയായി വീണ്ടും ഈണത്തിന്റെ വേദിയില്‍ ഒരു സംഗീത വിരുന്ന് നിങ്ങള്‍ക്കായി ഒരുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു
കലാ പരിപാടികള്‍ക്ക് പുറമേ ജീവകാരുണ്യ മേഖലയിലും സജീവമായ ഈണം ദോഹ കുതിരവട്ടം മാനസികാരോഗ്യ കേന്ദം, മുക്കത്തെ അന്ധന്‍മാര്‍ മാത്രം താമസിക്കുന്ന കേന്ദ്രം, തണല്‍ വടകര, നിയാര്‍ക് / നെസ്റ്റ് കൊയിലാണ്ടി, അഭയ പൂക്കാടില്‍, തുടങ്ങിയ നിരവധി കേന്ദ്രങ്ങളില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിച്ചും അവര്‍ക്ക് ആശ്വാസമേകിയും തണലായിട്ടുണ്ട്.
കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ ഗായിക യുംന അജിന്‍, ടൈറ്റില്‍ സ്‌പോണ്‍സര്‍ അല്‍ ഏബിള്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അസ്‌കര്‍, മെയിന്‍ സ്‌പോണ്‍സര്‍ അൽ സഹറ ഹെൽത്ത് ബ്യൂട്ടി സലൂൺ മാനേജിംഗ് ഡയറക്ടര്‍ ബിജു മോന്‍ അക്ബര്‍, ഈണം ദോഹ പ്രസിഡന്റ് ഫരീദ് തിക്കോടി, ജനറല്‍ സെക്രട്ടറി മുസ്തഫ എം.വി, പി.ആര്‍.ഒ ഫൈസല്‍ മൂസ, 98.6 എഫ്.എം റേഡിയോ മാര്‍ക്കറ്റിംഗ് ഹെഡ് നൗഫല്‍, ശരത് സി നായര്‍, ആശിഖ് മാഹി, സലീം ബി.ടി.കെ, പി.എ തലായി. അസീസ് പുരായില്‍ എന്നിവര്‍ സംബന്ധിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.