Archived Articles
വക്ര ഏരിയയില്‍ മത്സ്യം ചത്തുപൊങ്ങുന്നത് സംബന്ധിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അന്വേഷണമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: വക്ര ഏരിയയില്‍ മത്സ്യം ചത്തുപൊങ്ങുന്നത് സംബന്ധിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അന്വേഷണമാരംഭിച്ചു.
അല്‍ വക്ര ഏരിയയില്‍ കടലില്‍ മത്സ്യം ചത്തുപൊങ്ങുന്നത് സംബന്ധിച്ച് ഒരു സ്വദേശി പൗരനില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
മന്ത്രാലയത്തിന്റെ മോണിറ്ററിംഗ് വകുപ്പിന്റെയും മറൈന്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും പ്രത്യേക സംഘം ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ നിയുക്ത സ്ഥലത്ത് ഫീല്‍ഡ് സന്ദര്‍ശനം നടത്തുകയും ചത്ത മത്സ്യങ്ങളുടെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ ലബോറട്ടറി പരിശോധനയ്ക്കായി എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.