Archived Articles
ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ചില ബാങ്കുകളുടെയും കമ്പനികളുടെയും മൂലധനത്തില്‍ ഖത്തറി ഇതര നിക്ഷേപക ഉടമസ്ഥാവകാശത്തിന്റെ ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ചില ബാങ്കുകളുടെയും കമ്പനികളുടെയും മൂലധനത്തില്‍ ഖത്തറി ഇതര നിക്ഷേപക ഉടമസ്ഥാവകാശത്തിന്റെ ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതി.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്ന് അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്.
വാണിജ്യ-വ്യവസായ മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതനുസരിച്ച് – ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്ക്, ദോഹ ബാങ്ക്, മെഡികെയര്‍ ഗ്രൂപ്പ്, ഖത്തര്‍ ഗ്യാസ് ട്രാന്‍സ്പോര്‍ട്ട് കമ്പനി ലിമിറ്റഡ് (നഖിലാത്ത്), ഖത്തര്‍ ഇന്ധന കമ്പനി (വുഖൂദ് ) തുടങ്ങിയ സ്ഥാപനങ്ങളില്‍ ഖത്തറി ഇതര നിക്ഷേപകന് മൂലധനത്തിന്റെ 100% വരെ സ്വന്തമാക്കാം: