Archived Articles

ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ല സംഘടിപ്പിച്ച ‘ഖല്‍ബിലെ കോയിക്കോട്’ കലാവിരുന്ന് ഹൃദ്യമായി

അമാനുല്ല വടക്കാങ്ങര

ദോഹ: ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് – വിഷു – ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി ‘ഖല്‍ബിലെ കോയിക്കോട് ‘ എന്ന പേരില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ജനബാഹുല്യം കൊണ്ടും വൈവിധ്യമായ പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി.

കോഴിക്കോടിന്റെ തനതു ശൈലിയില്‍ രുചികരമായ കോഴിക്കോടന്‍ ഹല്‍വ, മറ്റു ഭക്ഷണ വിഭവങ്ങള്‍ എന്നിവ നല്‍കി പ്രോഗ്രാമിലേക്കു ആനയിച്ച അതിഥികള്‍ക്ക് മുന്നില്‍ ഖത്തറിലെ പ്രധാന ഗായികാ-ഗായകന്‍ മാരായ റിയാസ് കരിയാട്, മണികണ്ഠന്‍, മൈഥിലി ഷേണോയ്, നിവേദ്യ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലാരംഭിച്ച സ്റ്റേജ് പരിപാടികള്‍, ഒപ്പന, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ്, മെഹന്ദി മല്‍സരം, കുട്ടികളുടെ വിവിധ കലാ പരിപാടികള്‍, കുടുംബങ്ങള്‍ക്കായുള്ള ഫണ്‍ ഗെയിമുകള്‍ എന്നിവ കാണികളുടെ മനം കവര്‍ന്നു.


പരിപാടിയോടനുബന്ധിച്ച ഔദ്യോഗിക ചടങ്ങ് ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഉസ്മാന്‍ കെ കെ ഉല്‍ഘാടനം ചെയ്തു. പ്രോഗ്രാം ചെയര്‍മാനും, ജില്ലാ കമ്മിറ്റി പ്രസിഡണ്ടുമായ അഷറഫ് വടകര അദ്ധ്യക്ഷം വഹിച്ച പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, ഇന്‍കാസ് നേതാവും ഐ സി സി ഉപദേശക സമിതി അംഗവുമായ സിദ്ധീഖ് പുറായില്‍, റേഡിയോ 98.6 എഫ്.എം. മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ അബ്ദുറഹിമാന്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മുസ്ഥഫ ഈണം, പ്രോഗ്രാം കണ്‍വീനര്‍ ആഷിഖ് അഹമ്മദ്, ജില്ലാ കമ്മിറ്റി ആക്റ്റിങ്ങ് ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍, സെക്രട്ടറിമാരായ സിദ്ധീഖ് സി ടി, ഷഫീഖ് കുയിംബില്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനറും സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയായ വിപിന്‍ മേപ്പയൂര്‍ സ്വാഗതമോതിയ ചടങ്ങില്‍ ജില്ലാ ട്രഷറര്‍ ഹരീഷ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.

കോവിഡ് 19 കാലഘത്തില്‍ നിസ്തുലമായ പ്രവര്‍ത്തനം നടത്തിയ സെന്‍ട്രല്‍, ജില്ലാ, മണ്ഡലം കമ്മിറ്റികളിലെ നേതാക്കളെ പരിപാടിയില്‍ വെച്ച് ആദരിച്ചു. ഈ കാലയളവില്‍ ജില്ലാ കമ്മിറ്റി നടത്തിയ ജീവകാരുണ്യപ്രവര്‍ത്ഥനങ്ങള്‍ക്ക് സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സഹായ സഹകരണങ്ങള്‍ക്കു ചടങ്ങില്‍ വെച്ച് പ്രത്യേകം നന്ദി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!