Archived ArticlesUncategorized
അല്‍ ദഫ്ന ഇന്റര്‍സെക്ഷനിലേക്കുള്ള ബല്ഹനീന് സ്ട്രീറ്റ് തുറന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: വെസ്റ്റ് ബേ നോര്‍ത്ത് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി ബല്ഹനീന് സ്ട്രീറ്റ് അല്‍ ദഫ്ന ഇന്റര്‍സെക്ഷനിലേക്കും അല്‍ ദഫ്ന റോഡിന്റെ ഒരു ഭാഗത്തേക്കും തുറന്നുകൊടുക്കുന്നതായി പൊതുമരാമത്ത് വകുപ്പിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റി അറിയിച്ചു.ഇത് ഗതാഗതം മെച്ചപ്പെടുത്തുകയും റോഡ് ഉപയോക്താക്കള്‍ക്കുള്ള തിരക്ക് കുറയ്ക്കുകയും ചെയ്യും.
ബല്ഹനീന് സ്ട്രീറ്റ് മുതല്‍ അല്‍ ദഫ്ന സിഗ്നല്‍ വരെ 1.55 കിലോമീറ്ററാണ് പണി പൂര്‍ത്തിയാക്കിയത്.