
Uncategorized
ഫാര്‍മ കെയര്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഫാര്‍മസി ഐന്‍ ഖാലിദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ: ഖത്തറില്‍ റീട്ടെയില്‍ മേഖലയില്‍ രണ്ട് പതിറ്റാണ്ട് പാരമ്പര്യമുള്ള ഫാര്‍മ കെയര്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഫാര്‍മസി ഐന്‍ ഖാലിദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു.
സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഖത്തര്‍ റീജ്യണല്‍ ഡയറക്ടര്‍ എം.ഒ. ഷൈജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ചു ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
രാവിലെ 8 മുതല്‍ രാത്രി 12 മണി വരെ ഫാര്‍മസി തുറന്ന് പ്രവര്‍ത്തിക്കും.