
ഒറേറ്റേര്‍സ് ഫോറം അലി ഹസന്‍ തച്ചറക്കല്‍ പ്രസിഡണ്ട്, റഫീഖ് മേലേപുറത്ത് ജനറല്‍ സെക്രട്ടറി, അഡ്വ. മഹേഷ് കൃഷ്ണന്‍ ട്രഷറര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒറേറ്റേര്‍സ് ഫോറം 2022-23 വര്‍ഷത്തേക്കുള്ള പ്രസിഡണ്ടായി അലി ഹസന്‍ തച്ചറക്കലും ജനറല്‍ സെക്രട്ടറിയായി റഫീഖ് മേലേപുറത്തും ട്രഷററായി അഡ്വ. മഹേഷ് കൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. ഖമറുല്‍ ഇസ്ലാം (വൈസ് പ്രസിഡന്റ്) റഈസ്. വടകര (വര്‍ക്കിംഗ് സെക്രട്ടറി) ഫൈസല്‍ പേരാമ്പ്ര (മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍) ജസീല്‍ കണ്ണൂര്‍, ഹാരിസ് മണിയൂര്‍ (എക്‌സിക്യൂട്ടീവ് മെമ്പര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പ്രസംഗ പരിശീലനം, വ്യക്തിത്വ വികാസം, തൊഴില്‍, ആരോഗ്യം തുടങ്ങി ജീവിത വിജയത്തിനനിവാര്യമായ മേഖലകളില്‍ അംഗങ്ങളെ പ്രാപ്തരാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.