Uncategorized

എം.ടി. സിദ്ധീഖിന് യാത്രയയപ്പ്

അമാനുല്ല വടക്കാങ്ങര

ദോഹ. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന എം.ടി. സിദ്ധീഖിന് ഖത്തര്‍ ശാന്തപുരം വെല്‍ഫെയര്‍ അസോസിയേഷന്‍ ഊഷ്മളമായ യാത്രയപ്പ് നല്‍കി . ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് കമ്പനിയില്‍ ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്ററായി 10 വര്‍ഷത്തോളം ജോലി ചെയ്ത സിദ്ധീഖ് ഖത്തര്‍ ശാന്തപുരം വെല്‍ഫെയര്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു.

അസോസിയേഷന്‍ പ്രസിഡന്റ് ഫവാസ് കെ പി അദ്ധ്യകഷത വഹിച്ച പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സുഹൈല്‍ എ , മുഹമ്മദലി പി, യാസര്‍ എം ടി , ശാക്കിര്‍ കെ പി , ഷിബിലി പി , സൈഫുദ്ദീന്‍ എം ടി എന്നിവര്‍ സംസാരിച്ചു . ് സിദ്ധീഖ് എം ടി മറുപടി പ്രസംഗം നടത്തി .

Related Articles

Back to top button
error: Content is protected !!