തൊഴിലാളികള്‍ക്ക് ആശ്വാസമായി ഖത്തര്‍ സംസ്കൃതി മെഡിക്കല്‍ ക്യാമ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സംസ്കൃതി ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
തൊഴിലാളികള്‍ക്ക് ആശ്വാസമായി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നാനൂറോളം തൊഴിലാളികളാണ് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ കേന്ദ്രീകരിച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് വാഹന സൗകര്യവും സംസ്കൃതി ഏര്‍പ്പെടുത്തിയിരുന്നു.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ആസ്റ്റര്‍ മെഡിക്ക ല്‍ സെന്ററില്‍ വെച്ച് നടന്ന മെഡിക്കല്‍ ക്യാമ്പ് സംസ്കൃതി ജനറല്‍ സെക്രട്ടറി എ.കെ. ജലീല്‍ ഉദ്ഘാടനം ചെയ്തു.സംസ്കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് ആസ്റ്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ..ഫുവാദ് ഉസ്മാന് ,സംസ്കൃതി സോഷ്യല്‍ വിഭാഗം കണ്‍വീനര്‍ ഒ.കെ.സന്തോഷ്, ഇ.യം.സുധീര്‍,പ്രമോദ് ചന്ദ്രന് , സുനില്‍ കുമാര്‍,ഐസിബിഫ് ജനറല്‍സെക്രട്ടറി സാബിത് സഹീര്‍ , ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ വൈസ് പ്രെസിഡന്റ് ഷെജി വലിയകത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു
ആവശ്യമുള്ള രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും, ബിപി മോണിറ്റര്‍ , ഗ്ലുക്കോ മീറ്റര്‍ എന്നിവയും വിതരണം ചെയ്തു. ഡോക്ടര്‍ മാര്‍ക്കുള്ള സംസ്കൃതിയുടെ ആദരം കൈമാറികൊണ്ട് ഇന്റര്‍നാഷണല്‍ ഡോക്ടര്‍സ് ഡേ ആഘോഷിച്ചു.
സംസ്കൃതി ട്രഷറര്‍ ശിവാനന്ദന് , വൈസ്പ്രസിഡന്റ് ബിന്ദു പ്രദീപ്, സെക്രട്ടറി സുഹാസ് തുടങ്ങിയവര്‍ നേതൃത്വം നല്കിയ മെഡിക്കല്‍ ക്യാമ്പിന് സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ അസീസ് സ്വാഗതവും റയീസ് നന്ദിയും പറഞ്ഞു.