അഞ്ച് പുതിയ ബസ് സ്റ്റേഷനുകള്‍ തുറന്നു, മറ്റ് മൂന്നെണ്ണം താമസിയാതെ തുറക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഉയര്‍ന്ന നിലവാരമുള്ള ഗതാഗത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന് കീഴില്‍ വിവിധ സ്ഥലങ്ങളില്‍ അഞ്ച് പുതിയ ബസ് സ്റ്റേഷനുകള്‍ തുറന്നു.
ലുസൈല്‍, അല്‍ വക്ര, ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ സുഡാന്‍, അല്‍ റയ്യാന്‍ എന്നീ ബസ് സ്റ്റേഷനുകളാണ് ഇതിനകം തുറന്നത്.
വെസ്റ്റ് ബേ, മുഷൈറിബ്, അല്‍ ഗറാഫ ബസ് സ്റ്റേഷനുകളുടെ പണി പുരോഗമിക്കുകയാണ്, ഇവ ഉടന്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുവാസ്വലാത് അറിയിച്ചു.
രാജ്യത്തുടനീളം കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കുന്നതിനും പൊതുമരാമത്ത് അതോറിറ്റി യുമായി സഹകരിച്ചാണ് പൊതു ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാം നടപ്പിലാക്കുന്നത്.
ആധുനിക പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിനും സമയവും ചെലവും ലാഭിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
ഖത്തറിന്റെ പൊതുഗതാഗത ശൃംഖലയ്ക്ക് കാര്യമായ പുരോഗതി നല്‍കിക്കൊണ്ട് സുഗമമായ ഗതാഗതം, കുറഞ്ഞ തിരക്ക്, കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവ കൈവരിക്കുന്നതിലൂടെ പൊതു റോഡുകളിലും പ്രധാന കവലകളിലും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്.
ഏറ്റവും ഉയര്‍ന്ന ആഗോള സുരക്ഷാ-പരിസ്ഥിതി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ബസ് സ്റ്റേഷനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ബസ് ഡിപ്പോകള്‍ക്കും സ്റ്റേഷനുകള്‍ക്കും ഊര്‍ജ്ജ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ത്രീ-സ്റ്റാര്‍ പാരിസ്ഥിതിക ഗുണമേന്മയുള്ള സുപ്രധാന രൂപകല്‍പ്പനയും പ്രവര്‍ത്തനപരമായ പരിഗണനകളും ഉണ്ട്.
ചില സ്ഥലങ്ങളില്‍’പാര്‍ക്ക് ആന്‍ഡ് റൈഡ്’ സൗകര്യങ്ങളും ലഭ്യമാണ്.
യാത്രക്കാര്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയും.