Breaking News
നാളെ മുതല്‍ ഒരു മാസത്തേക്ക് ജെറി അല്‍ സമര്‍ സ്ട്രീറ്റിന്റെയും ഉം ബെഷര്‍ സ്ട്രീറ്റിന്റെയും ഇന്റര്‍സെക് ഷന്‍ ഭാഗികമായി അടക്കും

ദോഹ: നാളെ മുതല്‍ ഒരു മാസത്തേക്ക് ജെറി അല്‍ സമര്‍ സ്ട്രീറ്റിന്റെയും ഉം ബെഷര്‍ സ്ട്രീറ്റിന്റെയും ഇന്റര്‍സെക് ഷന്‍ ഭാഗികമായി അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) പ്രഖ്യാപിച്ചു.
ജെറി അല്‍ സമര്‍ സ്ട്രീറ്റില്‍ നിന്ന് അല്‍ വക്രയിലേക്ക് പോകുന്ന വാഹനമോടിക്കുന്നവരെയും ഉം ബെഷര്‍ സ്ട്രീറ്റില്‍ നിന്ന് സൗദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ സ്ട്രീറ്റിലേക്ക് പോകുന്നവരെയും അടച്ചിടല്‍ ബാധിക്കുമെന്ന് അഷ്ഗാല്‍ അറിയിച്ചു.
അടച്ചിടുന്ന സമയത്ത്, റോഡ് ഉപയോക്താക്കള്‍ വലത്തേക്ക് തിരിഞ്ഞ് അടുത്ത കവലയില്‍ യു-ടേണ്‍ എടുത്ത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ നിര്‍ദ്ദേശിക്കുന്നു.