ജൂലൈ 8 ന് അല്‍ വക്ര ഇന്റര്‍സെക്ഷനിലേക്കുള്ള റാസ് ബു ഫന്താസ് സ്ട്രീറ്റിലെ റോഡ് 8 മണിക്കൂര്‍ അടച്ചിടും
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ വക്ര ഇന്റര്‍സെക്ഷനിലേക്കും സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ സ്ട്രീറ്റിലേക്കും റാസ് ബു ഫന്താസ് സ്ട്രീറ്റില്‍ നിന്നുള്ള റോഡ് ജൂലൈ 8 ന് 8 മണിക്കൂര്‍ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ഏകോപനത്തില്‍, അല്‍ വക്ര മെയിന്‍ റോഡ് പദ്ധതിയുടെ ഭാഗമായി സൈനേജ് ഗാന്‍ട്രി സ്ഥാപിക്കുന്നതിനാണ് വെള്ളിയാഴ്ച (ജൂലൈ 8) പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ റോഡ് താല്‍ക്കാലികമായി അടക്കുന്നത്.
ഈ സമയത്ത്, റാസ് ബു ഫന്റാസില്‍ നിന്ന് ദോഹയിലേക്ക് വരുന്ന റോഡ് ഉപയോക്താക്കള്‍ക്ക് റാസ് ബു ഫന്താസ് സ്ട്രീറ്റ് റൗണ്ടബൗട്ടില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് അല്‍ വക്ര റോഡിലേക്ക് കിഴക്കന്‍ മെട്രോ സ്റ്റേഷന്‍ സമാന്തര സര്‍വീസ് റോഡ് വഴി ട്രാഫിക് അടയാളങ്ങള്‍ പിന്തുടര്‍ന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം.
അഷ്ഗല്‍ പറയുന്നതനുസരിച്ച്, റാസ് ബു ഫന്റാസില്‍ നിന്ന് അല്‍ വക്ര ഇന്റര്‍സെക്ഷനിലേക്കും സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ സ്ട്രീറ്റിലേക്കും വരുന്ന റോഡ് ഉപയോക്താക്കള്‍ക്ക് റാസ് ബു ഫണ്ടാസ് സ്ട്രീറ്റ് റൗണ്ടബൗട്ടില്‍ നിന്ന് അല്‍ ഹല സ്ട്രീറ്റിലേക്കും അല്‍ വക്ര റോഡിലേക്കും ഇടത്തേക്ക് തിരിഞ്ഞ് ട്രാഫിക് അടയാളങ്ങള്‍ പിന്തുടര്‍ന്ന് ലക്ഷ്യസ്ഥാനങ്ങളിലെത്താം.