കേരള പ്രവാസി ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരം 2022 ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 10 വരെ
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രവാസജീവിതവും കാഴ്ചകളും എന്ന വിഷയത്തെ അധികരിച്ച് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരം 2022 ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 10 വരെ. വിജയികള്‍ക്ക് ഒന്നാം സമ്മാനം: 25000 രൂപ, രണ്ടാം സമ്മാനം: 15000 രൂപ, മൂന്നാം സമ്മാനം: 10000 രൂപ എന്നിങ്ങനെ ലഭിക്കും.
ഒരു മത്സരാര്‍ഥി ഒരു ഫോട്ടോഗ്രാഫ് മാത്രമേ സബ്മിറ്റ് ചെയ്യാവൂ.സ്വയം പകര്‍ത്തിയ ഫോട്ടോകള്‍ ആയിരിക്കണം മത്സരത്തിന് അയക്കേണ്ടത്.ഫോട്ടോഗ്രാഫുകള്‍ സ്വയം പകര്‍ത്തിയതാണെന്നും മത്സരത്തിന്റെ എല്ലാ നിയമാവലികളും അംഗീകരിക്കുന്നുവെന്നും സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം എന്‍ട്രിയുടെ കൂടെ അയക്കേണ്ടതാണ്. സാക്ഷ്യപത്രം ഇല്ലാത്ത എന്‍ട്രികള്‍ മത്സരത്തില്‍ പരിഗണിക്കുന്നതല്ല. മത്സരാര്‍ത്ഥി അയക്കുന്ന ഫോട്ടോമേലുള്ള കോപ്പിറൈറ്റ് ആക്ട് സ്‌ട്രൈക്ക് വന്നാല്‍ കേരള പ്രവാസി ക്ഷേമ ബോര്‍ഡിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. 2022 ജനുവരി 1ന് ശേഷം എടുത്ത ഫോട്ടോ ആയിരിക്കണം മത്സരത്തിന് അപേക്ഷിക്കേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും പ്രവാസി കേരളീയരോ, നിയമാവലി (5)നു വിധേയമായി പ്രവാസജീവിതത്തില്‍നിന്ന് കേരളത്തിലേക്ക് തിരികെ വന്നവരോ ആയിരിക്കണം.ഫോട്ടോഗ്രാഫുകള്‍ JPEG ഫോര്‍മാറ്റില്‍ ആയിരിക്കണം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ അനുവദനീയമാണ് എന്നാല്‍ എഡിറ്റ് ചെയ്ത ഫോട്ടോഗ്രാഫുകള്‍ അനുവദനീയമല്ല. ഫോട്ടോഗ്രാഫില്‍ വാട്ടര്‍മാര്‍ക്ക്, ബോര്‍ഡര്‍, ഒപ്പ് എന്നിവ അനുവദനീയമല്ല. ക്യാമറ സ്‌പെസിഫിക്കേഷന്‍സ്, ലെന്‍സ് ഡീറ്റെയില്‍സ്, EXIF ഡാറ്റാ എന്നിവ ആവശ്യപ്പെട്ടാല്‍ നല്‍കണം. മത്സരവുമായി ബന്ധപ്പെട്ട് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. ലഭിക്കുന്ന എല്ലാ ഫോട്ടോകളുടെ ഉടമസ്ഥാവകാശം കേരള പ്രവാസി ക്ഷേമ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും.വിജയികളെ കണ്ടെത്തുന്നതിന് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഒരു ജൂറിയെ തീരുമാനിക്കും. മത്സരവുമായി ബന്ധപ്പെട്ട് ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. വിജയിയെ ഓഗസ്റ്റ് 19നു പ്രഖ്യാപിക്കും.
[email protected] എന്ന ഇമെയിലിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്.