IM Special

ഖത്തറില്‍ സ്‌കഫോള്‍ഡിംഗ് രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി സിക്‌സ് കോ ഗ്രൂപ്പ്

അമാനുല്ല വടക്കാങ്ങര

കുറഞ്ഞ കാലം കൊണ്ട് ഖത്തറില്‍ സ്‌കഫോള്‍ഡിംഗ് രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ സ്ഥാപനമാണ് സിക്‌സ് കോ ഗ്രൂപ്പ് . 2015 ല്‍ സ്ഥാപിതമായ കമ്പനി കഴിഞ്ഞ 7 വര്‍ഷം കൊണ്ട് വിവിധ തരം സ്‌കഫോള്‍ഡിംഗ് ജോലികളില്‍ മികവ് തെളിയിച്ചു കഴിഞ്ഞു. ദീര്‍ഘവീക്ഷണമുള്ള മാനേജുമെന്റും വിദഗ്ധരായ ജോലിക്കാരുമാണ് ഗ്രൂപ്പിന്റെ ശക്തി. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിന്റെ ഭൂമികയില്‍ മുന്നേറ്റം നടത്തുന്ന സിക്‌സ്‌കോ ഗ്രൂപ്പിന്റെ അമരക്കാരന്‍ പാലക്കാട് സ്വദേശി അഷ്‌റഫ് അബ്ദുല്‍ അസീസ് ആണ് എന്നത് മലയാളികളെ സംബന്ധിച്ച് അഭിമാനകരമാണ് .

ഖത്തറില്‍ സുസ്ഥിര വികസനത്തിനും പുരോഗതിക്കും നിരവധി അവസരങ്ങളാണുള്ളതെന്നും ബിസിനസ് ശൈലിയില്‍ ചില മാറ്റങ്ങള്‍ വന്നേക്കാമെങ്കിലും അവസരങ്ങള്‍ കുറയില്ലെന്നാണ് തന്റെ കാഴ്ചപ്പാടെന്നും ഇന്റര്‍നാഷണല്‍ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അഷ്‌റഫ് അബ്ദുല്‍ അസീസ് പറഞ്ഞു. കടലില്‍ കോളിളക്കങ്ങളാല്‍ ഇളകി മറിഞ്ഞ ശേഷവും കപ്പലുകള്‍ ശാന്തമായി നീങ്ങുന്നതുപോലെ എല്ലാ പ്രതിസന്ധികളേയയും അതിജീവിച്ച് ഖത്തര്‍ മുന്നേറ്റം തുടരും. ലോകാടിസ്ഥാനത്തില്‍ സാമ്പത്തിക മാന്ദ്യം ഭീഷണിയുയര്‍ത്തുമ്പോഴും പ്രതീക്ഷയുടെ കിരണങ്ങളാണ് ഖത്തറില്‍ കാണുന്നത്.

ഏതൊരു ബിസിനസിനും പ്രധാനം മൂല ധനവും ബിസിനസ് സംബന്ധിച്ച നല്ല ധാരണയുമാണ്. പ്രായോഗികമായ കാഴ്ചപ്പാടും ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റവും വിജയത്തിലെത്താന്‍ സഹായിക്കും. ഗുണമേന്മയിലും വിശ്വസ്തതയിലും വിട്ടുവീഴ്ചയില്ലാതെ സത്യ സന്ധമായി ഇടപെടുമ്പോള്‍ സേവന മേഖല വളര്‍ന്ന് പന്തലിക്കുകയും സംരംഭം വിജയിക്കുകയും ചെയ്യുമെന്നതാണ് കുറഞ്ഞ കാലത്തെ അനുഭവത്തില്‍ നിന്നും താന്‍ പഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മാനേജ്‌മെന്റില്‍ പി.ജി. ഡിപ്‌ളോമയും ബില്‍ഡിംഗ് മെറ്റീരിയല്‍സ് മേഖലയില്‍ പത്തു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി 2008 ലാണ് അഷ്‌റഫ് അബ്ദുല്‍ അസീസ് ഖത്തറിലെത്തിയത്. സ്‌കഫോള്‍ഡിംഗ് മേഖലയില്‍ നല്ലൊരു ബ്രിട്ടീഷ് കമ്പനിയില്‍ ജോലി ലഭിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവാവുകയായിരുന്നു. 5 വര്‍ഷത്തോളം ലോകോത്തര നിലവാരത്തിലുള്ള കമ്പനിയുടെ നേതൃ സ്ഥാനത്തിരുന്ന് കാര്യങ്ങളൊക്കെ പ്രായോഗികമായി മനസ്സിലാക്കിയ ശേഷമാണ് സ്വന്തമായ സ്ഥാപനമെന്ന ആശയമുദിച്ചത്.

സ്‌കഫോള്‍ഡിംഗ് രംഗത്തെ ഏറ്റവും മികച്ച സംവിധാനങ്ങളും അതി വിദഗ്ധരായ പണിക്കാരുമായി ഖത്തറിന്റെ വികസന പദ്ധതികളായ പേള്‍ ഖത്തര്‍, ലുസൈല്‍ എന്നിവിടങ്ങളിലൊക്കെ പ്രമുഖ നിര്‍മാണ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനായത് സിക്‌സ് കോ ഗ്രൂപ്പിന്റെ വളര്‍ച്ചാവേഗം കൂട്ടി.

ഡ്രോയിംഗ്, ഡിസൈന്‍, പ്‌ളാനിംഗ്, എക്‌സിക്യൂഷന്‍ എന്നീ രംഗങ്ങളിലൊക്കെ സമര്‍ഥരായ ജീവനക്കാരുമായാണ് കമ്പനി ജൈത്രയാത്ര തുടരുന്നത്. സ്‌കഫോള്‍ഡിംഗിന്റെ എല്ലാ വിഭാഗങ്ങളിലും ബ്രിട്ടീഷ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കമ്പനി മുന്നോട്ടുപോകുന്നത്.

കപ്‌ലോക്‌സ്, ഫോം വര്‍ക്‌സ്, കാന്റിലിവര്‍ ബീംസ്, മൊബൈല്‍ ടവേര്‍സ്, ബേര്‍ഡ് കേജ് സ്‌കാഫോള്‍ഡ്‌സ്, സസ്‌പെന്റഡ് സ്‌കാഫോള്‍ഡ്‌സ്, സ്റ്റെയില്‍ കെയിസ് ആക്‌സസ് തുടങ്ങിയ സ്‌കഫോള്‍ഡിംഗ് ജോലികളിലൊക്കെ വിദഗ്ധരായ സിക്‌സ് കോ ഗ്രൂപ്പിന്റെ മുദ്രാവാക്യം തന്നെ നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഉയരം നല്‍കുന്നുവെന്നതാണ് .


ഐഷ പര്‍വീന്‍ ആണ് ബിസിനസ് രംഗത്ത് കൂടുതല്‍ സ്വപ്‌നങ്ങളുമായി മുന്നേറുന്ന അഷ്‌റഫ് അബ്ദുല്‍ അസീസിന്റെ സഹധര്‍മിണി. അഫ്രീന അഷ്‌റഫ്, അഫ്ഫാന്‍ ഖുറൈഷി അഷ്‌റഫ് എന്നിവര്‍ മക്കളാണ് .

Related Articles

Back to top button
error: Content is protected !!