
Breaking News
ഖത്തറിന്റെ ചില ഭാഗങ്ങളില്‍ നേരിയ മഴ പെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ ചില ഭാഗങ്ങളില്‍ നേരിയ മഴ പെയ്തു . ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റഡാര്‍ ചിത്രത്തില്‍ രാജ്യത്തിന്റെ മധ്യഭാഗത്ത് ചിതറിയ മഴയുടെ തുടക്കം കാണിക്കുന്നുണ്ട്.
മഴ സ്ഥിരീകരിച്ച് പല സ്വദേശികളും സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തു.
ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമാകുമെന്നും ചില ഇടങ്ങളില്‍ ചിതറിക്കിടക്കുന്ന മഴയും കാറ്റും പ്രതീക്ഷിക്കുന്നതായും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു