
Breaking News
ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 837 പേര്‍ പിടിയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ 837 പേരെ ആഭ്യന്തര മന്ത്രാലയം പിടി കൂടി.
ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയം സണിസമായ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
ജൂലൈ 7 മുതല്‍ എല്ലാ അടഞ്ഞ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ് .
14പേരെ മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാത്തതിനും പിടികൂടിയിട്ടുണ്ട്.
പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്‌ളിക് പ്രൊസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ് .
വരും ദിവസങ്ങളിലും വ്യാപകമായ പരിശോധനകളുണ്ടാകുവാന്‍ സാധ്യതയുള്ളതില്‍ എല്ലാവരും ജാഗ്രത പാലിക്കണം.