Breaking News
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ പെയിന്റ് ചെയ്ത പ്രത്യേക ബ്രാന്‍ഡഡ് ബോയിംഗ് 777 വിമാനം പ്രദര്‍ശിപ്പിച്ച് ഖത്തര്‍ എയര്‍വേയ്സ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ പെയിന്റ് ചെയ്ത പ്രത്യേക ബ്രാന്‍ഡഡ് ബോയിംഗ് 777 വിമാനം പ്രദര്‍ശിപ്പിച്ച് ഖത്തര്‍ എയര്‍വേയ്സ് . ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണല്‍ എയര്‍ഷോയിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഫിഫ ബ്രാന്‍ഡഡ് ബോയിംഗ് 777 വിമാനം പ്രദര്‍ശിപ്പിച്ച് കാല്‍പന്തുകളിയാരാധകരെ ആകര്‍ഷിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസായ ക്യു-സ്യൂട്ട് അടക്കമുള്ള നിരവധി അത്യാധുനിക സൗകര്യങ്ങളുള്ള വിമാനമാണിത്.
2020 നവംബറില്‍ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സും ഫിഫയും ഫിഫ ലോകകപ്പ് ഖത്തര്‍ 2022 പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചതിന്റെ ആഘോഷമായി് ഈ വിമാനത്തില്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ കൈകൊണ്ടാണ് വരച്ചതെന്ന് ഖത്തര്‍ എയര്‍വേയ്സ് പ്രസ്താവനയില്‍ പറഞ്ഞു.