Breaking News
ഓപറേഷന്‍ സിന്ദൂര്‍, ഇന്ത്യന്‍ പ്രതിനിധി സംഘം ഖത്തറില്‍

ദോഹ. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ശക്തമായ സന്ദേശം ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനും ഓപറേഷന്‍ സിന്ദൂറിലെ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കുന്നതിനുമായി പാര്‍ലമെന്റ് അംഗം സുപ്രിയ സുലെ നയിക്കുന്ന ബഹുകക്ഷി പ്രതിനിധി സംഘത്തിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്. പ്രതിനിധി സംഘത്തെ അംബാസഡര്‍ വിപുല്‍ സ്വീകരിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ഖത്തറിലെ ഉന്നതരുമായും മാധ്യമങ്ങളുമായും അക്കാദമിക തലങ്ങളിലും ഇന്ത്യയുടെ നിലപാട് സംഘം പങ്കുവെക്കും.