Breaking News

ഖത്തറില്‍ നാളെ വൈകുന്നേരം മുതല്‍ അസ്ഥിര കാലാവസ്ഥക്ക് സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നാളെ വൈകുന്നേരം മുതല്‍ ആഴ്ച അവസാനം വരെ അസ്ഥിര കാലാവസ്ഥക്ക് സാധ്യത. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ വിവരമുളളത്. നാളെ വൈകുന്നേരം മുതല്‍ ആഴ്ച അവസാനം വരെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ന്യൂനമര്‍ദ സംവിധാനത്തിന്റെ വ്യാപനത്തെ തുടര്‍ന്ന് ഈയാഴ്ച മേഘത്തിന്റെ അളവ് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവില്‍ ഖത്തറില്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്‌ഥയായിരിക്കും അനുഭവപ്പെടുക.

ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. ചിലസമയങ്ങളില്‍ താഴേക്കുള്ള കാറ്റും പ്രവചിക്കപ്പെടുന്നു.

ഈ കാലയളവില്‍ എല്ലാ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ക്യുഎംഡി അഭ്യര്‍ത്ഥിച്ചു.

 

Related Articles

Back to top button
error: Content is protected !!