ഖത്തര്‍ കെ.എം.സി.സി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടരുന്നു, അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളുമായി കെ എം സി സി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സംഘടനയും ജീവകാരുണ്യ ജനസേവന രംഗങ്ങളില്‍ മാതൃകാപരമായ നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ കൂട്ടായ്മയുമായ ഖത്തര്‍
കെ എം സി സി അംഗങ്ങള്‍ക്ക് ഖത്തറി ലെയും ഇന്ത്യയിലെയും വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഡിസ്‌കൗണ്ട് ലഭ്യമാക്കുന്ന രീതിയില്‍ കരാറില്‍ ഏര്‍പ്പെട്ടതായി ഖത്തര്‍ കെ എം സി സി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ലിബാനോ സുയിസസ് ഇന്‍ഷുറന്‍സ് കമ്പനി, ആസ്റ്റര്‍ മിംസ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍, അല്‍ കിബ്ര ഡ്രൈവിംഗ് അക്കാദമി, പാര്‍കോ ഹെല്‍ത്ത് കെയര്‍,എം ആര്‍ എ റെസ്റ്റോറന്റ്, അവെന്‍സ് ട്രാവല്‍സ്, പ്ലാനറ്റ് ഫാഷന്‍, ഒറിക്സ് റെസ്റ്റോറന്റ്, ഷൈന്‍ ഗോള്‍ഡ്, അല്‍ സീബ് ബാര്‍ബിക്യു തുടങ്ങിയ സ്ഥാപനങ്ങളുമായാണ് നിലവില്‍ കരാര്‍ പൂര്‍ത്തീകരിച്ചത്. മറ്റു പല സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് വരികയാണെന്നും ഭാരവാഹികള്‍ അറിയിച്ചു
കെ എം സി സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഓഗസ്റ്റ് 20 ന് അവസാനിക്കും. ഓണ്‍ലൈന്‍ മുഖേന ആണ് ഈ വര്‍ഷം അംഗങ്ങളെ ചേര്‍ക്കുന്നത്.ഒക്ടോബര്‍ മാസത്തിനകം സംസ്ഥാന കമ്മിറ്റി നിലവില്‍ വരും.
ഈ കമ്മിറ്റി കാലയളവില്‍ സ്‌നേഹ സുരക്ഷ പദ്ധതി പ്രകാരം 19 കോടി 17 ലക്ഷത്തി അറുപതിനായിരം രൂപ അംഗങ്ങള്‍ക്കും മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതര്‍ക്കുമായി നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
എം എസ് എഫ് അഖിലേന്ത്യാ – സംസ്ഥാന കമ്മിറ്റി കളുമായി സഹകരിച്ച് സ്‌കൂള്‍ കിറ്റ്, സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം,സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയും ഉത്തരേന്ത്യയില്‍ പള്ളിയും മദ്രസ്സ യും ഉള്‍പ്പെടെ 1 കോടി രൂപയോളം സഹായം നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
കൊറോണ കാലത്ത് 36 ചാര്‍ട്ടേര്‍ഡ് ഫളൈറ്റ് സര്‍വീസ് നടത്തി, 1 ലക്ഷത്തോളം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. രക്ത ദാന ക്യാമ്പുകള്‍, നാട്ടില്‍ നിന്നും മരുന്നുകള്‍ എത്തിച്ചു കൊടുത്തും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയ സംഘടിപ്പിച്ചും സേവന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ കെ എം സി സി ഉണ്ടായിരുന്നു എന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് എസ് എ എം ബഷീര്‍, അസീസ് നരിക്കുനി, ലിബാനോ സുയിസസ് ഇന്‍ഷുറന്‍സ് കമ്പനി ഫിനാന്‍സ് ഹെഡ് അനൂപ് മൊയ്തുട്ടി, റഹീസ് പെരുമ്പ ,കോയ കൊണ്ടോട്ടി, ഒ.എ കരീം, എ.വി എ ബക്കര്‍ , കെ പി ഹാരിസ്,മുസ്തഫ എലത്തൂര്‍, നസീര്‍ അരീക്കല്‍ മുസ്തഫ ഹാജി വണ്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്് 44212345 എന്ന നമ്പറില്‍ കെ.എം.സി.സി. ഓഫീസുമായി ബന്ധപ്പെടാം.