Breaking News

ഫിഫ 2022 ലോകകപ്പിന് ശേഷവും മികച്ച പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ തുടരും

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പിന് ശേഷവും ഖത്തര്‍ മികച്ച പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ സസ്‌റ്റൈനബിലിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബുദൂര്‍ അല്‍ മീര്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ഉം അനുസരിച്ച ഒരു സുസ്ഥിര പാരമ്പര്യം സ്ഥാപിക്കാനാണ് ശ്രമമെന്നും ഫിഫയുമായി സഹകരിച്ച് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയി ഒരു സുസ്ഥിര തന്ത്രം വികസിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഫിഫയും ആതിഥേയ രാജ്യവും ബന്ധപ്പെട്ട പ്രാദേശിക സംഘടനയും സംയുക്തമായി തന്ത്രം ആസൂത്രണം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നു. ”ഇത് 22 ലക്ഷ്യങ്ങള്‍ അവലോകനം ചെയ്യുകയും 70 ലധികം സംരംഭങ്ങളും പ്രോഗ്രാമുകളും നടപ്പിലാക്കുകയും ചെയ്യും. ലോകകപ്പിന്റെ തുടക്കം മുതല്‍ സുസ്ഥിരത ഒരു പ്രധാന ശ്രദ്ധാകേന്ദ്രമാണ്, ”സുസ്ഥിരത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ കമ്മ്യൂണിറ്റി അംഗങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളെന്നും അവര്‍ പറഞ്ഞു.

എല്ലാ സ്റ്റേഡിയങ്ങളും ജല ഉപഭോഗം 40-47% കുറയ്ക്കുമ്പോള്‍ ഊര്‍ജ്ജ ഉപഭോഗം 30-40% കുറയുന്നു, അതേസമയം മൊത്തം ബസുകളുടെ 25% ഇലക്ട്രിക് ആക്കി മാറ്റി.

മനുഷ്യന്റെ കഴിവുകള്‍ കെട്ടിപ്പടുക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ടൂര്‍ണമെന്റ് തലത്തില്‍ സമഗ്രമായ അനുഭവം നല്‍കുക, സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കുക, നൂതനമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുക, നല്ല ഭരണത്തിനും ധാര്‍മ്മികതയ്ക്കും മാതൃകയാക്കുക തുടങ്ങി സുസ്ഥിരതയുമായി ബന്ധപ്പെട്ട അഞ്ച് പ്രതിബദ്ധതകള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button
error: Content is protected !!