Uncategorized

റമദാന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ പങ്കെടുക്കാനാഗ്രഹിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ബിദായ സെന്റര്‍ സ്‌നൂനു ആപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന റമദാന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ നടക്കും. റമദാന്‍ മാര്‍ക്കറ്റില്‍ രജിസ്റ്രര്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ബിദായ സെന്ററിന്റെ www.bedaya.com എന്ന വെബ്‌സൈറ്റിലൂടെയോ www.instagram.com/bedayaqa Zvdv ഇന്‍സ്റ്റഗ്രാമിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. സാധുവായ കൊമേര്‍സ്യല്‍ രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ പങ്കെടുക്കാനാവുകയുള്ളൂ.
എല്ലാ ഉല്‍പന്നങ്ങളും റമദാനുമായി ബന്ധപ്പെട്ടവയായിരിക്കണം.

ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കിന്റേയും സിലാടെകിന്റേയും സംയുക്ത സംരംഭമാണ് ബിദായ സെന്റര്‍ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് കരിയര്‍ ഡവലപ്‌മെന്റ്

Related Articles

Back to top button
error: Content is protected !!