
റോഡുകളില്‍ വെള്ളം, നിരവധി വാഹനങ്ങള്‍ പണി മുടക്കി
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് രാവിലെ മുതല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പല റോഡുകളിലും വെള്ളം കെട്ടി നിന്നതിനാല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി. മിക്കവാറും പഴയ വാഹനങ്ങളാണ് എഞ്ചിനകത്ത് വെള്ളം കയറി റോഡില്‍ നിന്നത്. ദോഹയുടെ പല ഉള്‍ ഭാഗങ്ങളിലും ഇത്തരത്തിലുള്ള നിരവധി വാഹനങ്ങള്‍ കാണാനായി.