പ്രവാസികള്‍ സ്വന്തത്തിനായി ഒരു ചാരിറ്റി ബോക്‌സ് നിക്ഷേപമെങ്കിലും സൂക്ഷിക്കണം: അബ്ദുല്‍ റഊഫ് കൊണ്ടോട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രവാസികള്‍,മെഴുകുതിരി,കറവപ്പശു എന്നിങ്ങനെയുള്ള സഹതാപ വാക്കുകളുടെ ചട്ടക്കൂടില്‍ നിന്നും പുറത്ത് വരണമെന്നും മറ്റുള്ളവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സ്വന്തത്തിനായി ഒരു ചാരിറ്റി ബോക്‌സ് നിക്ഷേപമെങ്കിലും സൂക്ഷിക്കണമെന്നും പ്രമുഖ സാൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് ഖത്തര്‍ വെളിച്ചം വെളിയങ്കോഡ് സംഘടിപ്പിച്ച ബോധവല്‍കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളോളം പ്രവാസിയായിട്ടും സ്വന്തം ജീവിതത്തിനായ് യാതൊരുവിധ കരുതലുകളും നീക്കി വെക്കാന്‍ ശ്രമിക്കാത്ത നിരവധി പ്രവാസികളാണ് നമുക്ക് ചുറ്റും ജീവിക്കുന്നത്. ഈ സ്വഭാവത്തിന് മാറ്റം വരണമെന്നും അതിനായി കൂട്ടായ പരിശ്രമങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.