
Archived Articles
ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ കുവാഖ് അനുശോചിച്ചു
ദോഹ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ കുവാഖ് അനുശോചിച്ചു.
വാര്‍ദ്ധക്യസഹജമായ ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും രാഷ്ട്രീയകാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇഎംഎസിനും എകെജിക്കുമൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ള വര്‍ത്തമാനകാലത്തെ അപൂര്‍വ്വ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹമെന്ന് കുവാഖ് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ അനുസ്മരിച്ചു.