ഖത്തറിന്റെ രുചിവൈവിധ്യങ്ങളില്‍ ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഓറിയന്റല്‍ അല്‍ വുകൈര്‍ എസ്ദാന്‍ ഒയാസിസില്‍ പ്രവര്‍ത്തനമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ . ഖത്തറിലെ ഇന്ത്യന്‍-അറബിക് രുചിവൈവിധ്യങ്ങള്‍ക്ക് പ്രശസ്തമായ ഓറിയന്റല്‍ ബേക്കറി റെസ്റ്റോറന്റ് ഗ്രൂപ്പുകളുടെ പുതിയ ഷോറൂം അല്‍ വുകൈറിലെ എസ്ദാന്‍ ഒയാസിസില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഗുണമേന്മയില്‍ വിട്ടുവീഴ്ച്ചയില്ലെന്നതാണ് ഓറിയന്റലിന്റെ പ്രത്യേകത. മലയാളിയുടെ തനത് രുചിക്കൂട്ടുകള്‍ ഖത്തറിലെ മലയാളിക്ക് സമ്മാനിക്കുന്നതില്‍ കഴിഞ്ഞ 6 പതിറ്റാണ്ടുകാലത്തെ പാരമ്പര്യംകൂടിയുണ്ട് ഓറിയററലിന്. ഇന്ത്യന്‍ സ്വീറ്റ്‌സ്, സ്‌നാക്‌സ് തുടങ്ങി ഖത്തറിലെ ഭക്ഷ്യവിഭവങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്നുമ്പോള്‍ അത് ആരംഭിക്കുന്നത് മതാര്‍ ഖദീമിലെ ഓറിയന്റല്‍ ബേക്കറിയില്‍ നിന്നായിരിക്കും.
മലയാളിയുടെ തനത് പാരമ്പര്യ സദ്യവിഭവങ്ങളൊരുക്കുന്നതില്‍ ഓറിയന്റല്‍ റെസ്റ്റോറന്റ് എന്നും മുന്‍ പന്തിയിലുണ്ട്. നാടന്‍ വിഭവങ്ങളുടെ സ്വാദ് തേടിയെത്തുന്നവരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഓറിയന്റല്‍.
60 വര്‍ഷത്തെ പ്രവര്‍ത്തനമികവില്‍ ഉപഭോക്താക്കളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് പുതിയ റസ്റ്റോറന്റ്, ബേക്കറി വിഭാഗങ്ങള്‍ എസ്ദാന്‍ ഒയാസിസില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. രണ്ടു നിലകളിലായുള്ള ഓറിയന്റലില്‍ ആദ്യത്തെ നില ബേക്കറിവിഭവങ്ങള്‍ക്കുള്ളതാണ്. ഓറിയന്റല്‍ ഗ്രൂപ്പ് പുറത്തിറക്കുന്ന കുബൂസ്, വിവിധതരം ബ്രഡുകള്‍ തുടങ്ങി ഗുണമേന്മയില്‍ മികച്ചതും, കൊതിയൂറുന്നതുമായ ഇന്ത്യന്‍ സ്വീറ്റ്‌സുകളും, വിശിഷ്ടാവസരങ്ങള്‍ക്ക് മധുരം കൂട്ടാന്‍ മോഡേണ്‍ കേക്കുകളും ആദ്യത്തെ നിലയില്‍ ലഭ്യമാണ്. മാത്രമല്ല നാട്ടിന്‍ പുറത്തെ രുചിക്കൂട്ടില്‍ തീര്‍ക്കുന്ന ഉണ്ണിയപ്പം, അച്ചപ്പം, മിക്ച്ചര്‍ തുടങ്ങി സ്‌നാക്‌സുകളുടെ നീണ്ട നിരയും സജ്ജമാക്കിയിട്ടുണ്ട്.
ഓറിയന്റലിനെ ഖത്തറില്‍ പ്രശസ്തമാക്കിയ ദോശവിഭവങ്ങളില്‍ തുടങ്ങി അറബിക് വിഭവങ്ങള്‍വരെ രണ്ടാം നിലയിലെ റെസ്റ്റോറന്റില്‍ ലഭ്യമാണ്. ഓറിയന്റല്‍ റെസ്റ്റോറന്റ് ബേക്കറി ഷോറൂമുകളുടെ ഉദ്ഘാടനം ബെഹ്‌സാദ് ഗ്രൂപ്പ് സീനിയര്‍ ഡയറക്ടറും, കുടുബാംഗങ്ങളും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ.കെ.മേനോന്‍ മുഖ്യാതിഥിയായിരുന്നു.
ഐസിസി പ്രസിഡന്റ് പി.എന്‍.ബാബുരാജന്‍, ഐബിപിസി വൈസ് പ്രസിഡന്റ് മനോജ് മേഗ്‌ചേനി, ഐസിസി ഉപദേശകസമിതി അംഗം ജയതി മൈത്ര, ഭവന്‍സ് പബ്‌ളിക്ക് സ്‌ക്കൂള്‍ ഡയറക്ടര്‍മാരായ പി.മുഹ്‌സിന്‍ , വി.കെ. സലിം, എ.പി. മണികണ്ഠന്‍, അല്‍ മുഫ്താ റെന്റ് എ കാര്‍ ജനറല്‍ മാനേജര്‍ സിയാദ് ഉസ്മാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് സുപരിചിതമായ നാമധേയം കൂടിയാണ് ഓറിയന്റല്‍. ഖത്തറിലെ വിശിഷ്ഠരായവരുടെ മഹന്നീയ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ നിരവധി വിവിധ പ്രമുഖര്‍ പങ്കെടുത്തു.