
Archived Articles
വീല്‍ചെയര്‍ ഫണ്ടു നല്കി വേറിട്ട സ്ഥാപകദിനാഘോഷവുമായി ഇന്‍കാസ് യൂത്ത് വിംഗ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ഒഐസിസി ഇന്‍കാസ് യൂത്ത് വിംഗിന്റെ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷം വേറിട്ടതാക്കി മാറ്റിയാണു പ്രവര്‍ത്തകര്‍ കൊണ്ടാടിയത്. ഐവൈസി സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ ഇലക്ട്രിക് വീല്‍ചെയര്‍ പദ്ധതിയിലേക്ക് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ ഇന്‍കാസ് അദ്ധ്യക്ഷന്‍ സമീര്‍ ഏറാമലക്കു ഫണ്ടു കൈമാറി.
കേക്കുമുറിച്ചും ആഘോഷത്തിനു മാറ്റു കൂട്ടിയ പരിപാടിയില്‍ നദീം മാന്നാര്‍ അദ്ധ്യക്ഷത വഹിച്ചു. പിന്നിട്ട വഴിയിലെ യൂത്ത് കോണ്‍ഗ്രസ് ചരിത്രവും പോരാട്ട വീര്യവും സഹപ്രവര്‍ത്തകരുമായി മാത്തന് കോട്ടയം സംവദിച്ചു.
നവിന് കുര്യന് സ്വാഗതവും ഷാഹിദ് നന്ദിയും പറഞ്ഞു.
ആരിഫ്, അസീസ് പുറായില്‍ നിയാസ് കൊട്ടപ്പുറം, ഹാഫില്‍, സദ്ദാം, ഷാഹിന്‍ മജീദ് കിഫില്‍ തൃശൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.