
ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ആഗസ്ത് 16 ന് തുറക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മിക്ക ഇന്ത്യന്‍ സ്‌കൂളുകളും വേനലവധി കഴിഞ്ഞ് ആഗസ്ത് 16 ന് തുറക്കും. ആഗസ്ത് 15 സ്വാതന്ത്ര്യ ദിന അവധിയായതിനാലാണ് സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കുന്നത്.സെക്കണ്ട് ടേം ക്‌ളാസുകളാണ് ആരംഭിക്കുന്നത്. പുതിയ അധ്യയന വര്‍ഷം ഏപ്രിലില്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷമാണ് അടുത്ത ദിവസങ്ങളില്‍ ആരംഭിക്കുന്നത്.
ഗവണ്‍മെന്റ് സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളുമെല്ലാം വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.