Breaking News
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ അവിസ്മരണീയമാക്കുന്ന സാംസ്‌കാരിക വിനോദ പരിപാടികളുമായി സംഘാടകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ലോകകപ്പ് ഖത്തര്‍ അവിസ്മരണീയമാക്കുന്ന സാംസ്‌കാരിക വിനോദ പരിപാടികളുമായി സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി രംഗത്ത്.
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ മുഴുവന്‍ കുടുംബത്തിനും ആസ്വാദ്യകരമായ സാംസ്‌കാരികവും വിനോദപരവുമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി അറിയിച്ചു.
ഖത്തറിന്റെ ധന്യമായ സാംസ്‌കാരിക പാരമ്പര്യേത്തോടൊപ്പം ലോകോത്തര നിലവാരത്തിലുള്ള വിനോദ പരിപാടികള്‍ ഫിഫ 2022 ലോകകപ്പ് ഖത്തര്‍ അവിസ്മരണീയമാക്കും.