Breaking News
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിറ്റ ചെന്നൈ തലപ്പക്കട്ടി റെസ്റ്റോറന്റ് 7 ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ഉത്തരവ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിറ്റ ചെന്നൈ തലപ്പക്കട്ടി റെസ്റ്റോറന്റ് 7 ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ഉത്തരവ് . ആഗസ്ത് 14 മുതല്‍ ഒരാഴ്ചത്തേക്ക് അല്‍-റയ്യാന്‍ ഏരിയയിലെ സോണ്‍ 53 ലെ ചെന്നൈ തലപ്പക്കട്ടി റെസ്റ്റോറന്റ് 7 ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ഉത്തരവിട്ടത്.
മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990-ലെ 8-ാം നമ്പര്‍ നിയമം ലംഘിച്ചതിനാണ് റെസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ മുനിസിപ്പാലിറ്റി ഭരണപരമായ തീരുമാനമെടുത്തത്.
അടച്ചുപൂട്ടല്‍ നോട്ടീസ് പുറപ്പെടുവിക്കുമ്പോള്‍, അടച്ച കട തുറക്കാനോ എന്തെങ്കിലും പ്രവര്‍ത്തനമോ അറ്റകുറ്റപ്പണികളോ നടത്താനോ അനുവദനീയമല്ല. ലംഘനം ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.