
Breaking News
ത്രിവര്‍ണശോഭയില്‍ തിളങ്ങി ഖത്തറിലെ പ്രധാന കെട്ടിടങ്ങളും
അമാനുല്ല വടക്കാങ്ങര
ദോഹ. ചരിത്രപരമായ ഇന്തോ ഖത്തര്‍ സൗഹൃദത്തിന്റേയും ഊഷ്മളമായ ഉഭയകക്ഷി ബന്ധങ്ങളുടേയും പ്രതിഫലനമായി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് ത്രിവര്‍ണശോഭയില്‍ തിളങ്ങി ഖത്തറിലെ പ്രധാന കെട്ടിടങ്ങളും. ലുസൈലിലെ അല്‍ ജാബര്‍ ട്വിന്‍ ടവറും ഹോട്ടല്‍ ഷെറാട്ടണ്‍ ഹോട്ടലും ഉല്‍പ്പടെയുള്ള പ്രധാന കെട്ടിടങ്ങളാണ് ത്രിവര്‍ണശോഭയില്‍ തിളങ്ങിയത്.
ഖത്തറിന്റെ വളര്‍ച്ചയിലും പുരോഗതിയിലും അവിസ്മരണീയ സാന്നിധ്യവും ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹവുമായ ഇന്ത്യന്‍ സമൂഹത്തിലെ ഓരോരുത്തര്‍ക്കും അഭിമാന നിമിഷമാണിതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചു.