ഫിഫ 2022: അവസാന വട്ട ടിക്കറ്റ് വില്‍പനയുടെ ഭാഗമായി ദോഹയില്‍ ഫിഫ ലോകകപ്പ് ടിക്കറ്റ് കൗണ്ടര്‍ സെയില്‍ ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. നീണ്ട മണിക്കൂറുകള്‍ ഓണ്‍ ലൈനില്‍ ക്യൂ നിന്നിട്ടും ലോകകപ്പ് ടിക്കറ്റുകള്‍ സ്വന്തമാക്കാനാവാത്ത ഖത്തറിലെ കളിയാരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. സെപ്തംബര്‍ അവസാനത്തോടെ പ്രഖ്യാപിക്കുന്ന ഫിഫ 2022 അവസാന വട്ട ടിക്കറ്റ് വില്‍പനയുടെ ഭാഗമായി
ദോഹയില്‍ ഫിഫ ലോകകപ്പ് ടിക്കറ്റ് കൗണ്ടര്‍ സെയില്‍ ആരംഭിക്കുക്കുമെന്ന് ഫിഫ അറിയിച്ചു.
കാല്‍പന്തുകളിയുടെ മാമാങ്കത്തിന് വിസിലുയരുവാന്‍ നൂറില്‍ കുറവ് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള ആവേശം കായികലോകത്തെമ്പാടും ഉയരുകയയാണ് . ഇരുപത്തിനാലര ലക്ഷം പേര്‍ ഇതിനകം തന്നെ ടിക്കറ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞു.
ഇനി ഏകദേശം അഞ്ചര ലക്ഷം ടിക്കറ്റുകളാണ് ബാക്കിയുള്ളത്. മൊത്തം 30 ലക്ഷം ടിക്കളാണ്് ഫിഫ 2022 ന് ഉണ്ടാവുക.
ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ അവസാന വട്ട ടിക്കറ്റ് വില്‍പന സെപ്തംബര്‍ അവസാനം പ്രഖ്യാപിക്കും. ഇതുവരെ ടിക്കറ്റ് ഉറപ്പിച്ചിട്ടില്ലാത്തവര്‍ക്ക് അപ്പോള്‍ പരിശ്രമിക്കാം. , ടൂര്‍ണമെന്റിന്റെ അവസാനം വരെ നടക്കുന്ന അവസാന നിമിഷ വില്‍പന ഘട്ടത്തില്‍, ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ ടിക്കറ്റുകള്‍ അനുവദിക്കുകയും പണമടച്ച ഉടന്‍ സ്ഥിരീകരിക്കുകയും ചെയ്യുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്.
FIFA.com/tickets എന്നതാണ് പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള ഒരേയൊരു ഔദ്യോഗിക ചാനലെന്ന് ഫിഫ ഓര്‍മപ്പെടുത്തി. അവസാന നിമിഷത്തെ വില്‍പ്പന ഘട്ടം ആരംഭിക്കുന്നതോടെ ദോഹയില്‍ കൗണ്ടര്‍ വില്‍പ്പനയും ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു.