ഡ്യൂണ്‍ ട്രൂപ്പേഴ്സ്, ഖത്തര്‍ മഞ്ഞപ്പട, ചൂരക്കോടി കളരി സംഘം എന്നിവയുടെ സ്വതന്ത്ര്യദിനാഘോഷം സവിശേഷമായി
റഷാദ് മുബാറക്
ദോഹ. ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, ഡ്യൂണ്‍ ട്രൂപ്പേഴ്സ്, ഖത്തര്‍ മഞ്ഞപ്പടയും ചൂരക്കോടി കളരി സംഘവും ചേര്‍ന്ന് ട്രിപ്പും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
മഞ്ഞപ്പടയുടെ താളവും മേളവും ഒപ്പം ചൂരക്കോടി കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രകടനവും ചേര്‍ന്ന ആഘോഷം കണ്ണിനും മനസ്സിനും കുളിര്‍മ്മയേകുന്നതായിരുന്നു .
ഇന്‍ലാന്‍ഡ് സീ ഏരിയയില്‍ ഒത്തുകൂടിയ ഈ കൂട്ടായ്മ കലാപ്രകടനങ്ങളോടൊപ്പം നാടന്‍ പാട്ടുകള്‍ പാടിയും നൃത്തം വെച്ചും മധുരം പങ്കുവെച്ചും സ്വതന്ത്ര്യദിനാഘോഷം സവിശേഷമാക്കി .
അറുപതോളം വണ്ടികളും ഇരുന്നൂറോളം ആളുകളും പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ പരിപാടി വന്‍വിജയമായിരുന്നുവെന്ന് പ്രോഗ്രാം കണ്‍വീനര്‍ റമീസ് അറിയിച്ചു.
ഡ്യൂണ്‍ ട്രൂപ്പേഴ്സ് എന്ന കൂട്ടായ്മ ഓഫ് റോഡ് ട്രിപ്പുകള്‍ സംഘടിപ്പിക്കുന്ന ഖത്തറിലെ ഒരു കൂട്ടായ്മയാണ്.
ഈ ടീമിനെ കുറിച്ച് കൂടുതല്‍ അറിയാനും താല്പര്യമുള്ളവര്‍ക്ക് ഗ്രൂപ്പില്‍ അംഗമാവാനും താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടാം.
റമീസ് (ഡ്യൂണ്‍ ട്രൂപ്പേഴ്സ് ലീഡര്‍)- +974 7754 7216