
ജനുവരി മുതല്‍ ഖത്തറില്‍ ഉപേക്ഷിക്കപ്പെട്ട 7000 വാഹനങ്ങള്‍ നീക്കം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ജനുവരി മുതല്‍ ഇതുവരെ ഉടമസ്ഥര്‍ ഉപേക്ഷിച്ച 7000 വാഹനങ്ങള്‍ നീക്കം ചെയ്തതായും ഇനിയും മൂവായിരത്തോളം വാഹനങ്ങള്‍ നീക്കം ചെയ്യാനുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
2022ലെ ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായി ഖത്തറിലുടനീളം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഉപകരണങ്ങളും നീക്കം ചെയ്യുന്നതിനുള്ള സംയുക്ത സമിതി ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.