ദോഹ വ്യോമ വിവര മേഖല സെപ്തംബര്‍ 8 മുതല്‍ യാഥാര്‍ഥ്യമാകും
അമാനുല്ല വടക്കാങ്ങര
ദോഹ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ദോഹ വ്യോമ വിവര മേഖല സെപ്തംബര്‍ 8 മുതല്‍ യാഥാര്‍ഥ്യമാകും. അയല്‍ രാജ്യങ്ങളുടെ എയര്‍ സ്പേസ് വേര്‍ തിരിക്കുന്ന ദോഹ ഫ്ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയന്‍ കരാറില്‍ സൗദി അറേബ്യ, ബഹ്‌റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുമായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒപ്പുവച്ചു. ഇതോടെ മേഖലയിലെ ഏറ്റവും തിരക്കേറിയ വ്യോമപാത ഖത്തറിന് സ്വന്തമാകും.
കഴിഞ്ഞ ഏപ്രിലില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായും ഖത്തര്‍ സമാനമായ കരാറില്‍ ഒപ്പുവച്ചിരുന്നു.
അഞ്ച് വര്‍ഷത്തിലേറെ നീണ്ട ആലോചനകള്‍ക്ക് ശേഷം ദോഹ എഫ്‌ഐആര്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ 225-ാമത് സെഷനിലെ കൗണ്‍സിലുകളുടെ പത്താമത് യോഗത്തില്‍ കൗണ്‍സിലുകളുടെ ചരിത്രപരമായ തീരുമാനം നടപ്പിലാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കരാര്‍.