സംഗീതത്തിലൂടെയും പുതുമകളിലൂടെയും ഫുട്‌ബോള്‍ ആരാധകരെ ഒന്നിപ്പിക്കുന്ന ലോകകപ്പ് കാമ്പെയിനുമായി ഖത്തര്‍ എയര്‍വേയ്‌സ്
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകമെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് വിസിലുയരുവാന്‍ കേവലം 80 ദിവസം മാത്രം ശേഷിക്കെ സംഗീതത്തിലൂടെയും പുതുമകളിലൂടെയും ആഗോള ആരാധകരെ ബന്ധിപ്പിച്ചുകൊണ്ട് ഫിഫയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയായ ഖത്തര്‍ എയര്‍വേയ്‌സ് രംഗത്ത്. സംഗീതത്തിലൂടെയും പുതുമകളിലൂടെയും ഫുട്‌ബോളിന്റെ സാര്‍വത്രിക ഭാഷ ആഘോഷിക്കുന്ന കാമ്പെയിന്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ലോകപ്രശസ്തമായ ‘വീ വില്‍ റോക്ക് യു’ ഗാനത്തിനൊപ്പം എല്ലാ സ്റ്റേഡിയത്തിനും ചുറ്റും ആവേശത്തോടെ ആലപിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ് .
ഫിഫ ലോകകപ്പിന് മുമ്പുള്ള അവിസ്മരണീയമായ യാത്രകള്‍ ആഘോഷിക്കുന്ന ഊര്‍ജ്ജസ്വലവും ആവേശകരവുമായ ടിവി പരസ്യത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ഏറ്റവും പുതിയ കാമ്പെയ്ന്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് ആരാധകരെ ഒന്നിപ്പിക്കുന്നതും കൂട്ടിയിണക്കുന്നതുമായ ഒരു സാര്‍വത്രിക ഭാഷയാണെന്ന എയര്‍ലൈനിന്റെ ഉറച്ച വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന വീഡിയോ ഗാനമാണ് തരംഗം സൃഷ്ടിക്കുന്നത്.
എയര്‍ലൈനിന്റെ പുതിയ വെര്‍ച്വല്‍ റിയാലിറ്റി പ്ളാറ്റ്ഫോമായ ക്യൂവേര്‍സിലൂടെ പരസ്യം കാണാനും www.qatarairways.com/FWC2022 സന്ദര്‍ശിക്കുന്നതിലൂടെ, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സീറ്റായ ക്യൂ സ്ൂട്ട് ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ ലോകത്ത് ഒരു ഹാന്‍ഡ്-ഓണ്‍ അനുഭവം ആക്സസ് ചെയ്യാനും വെര്‍ച്വല്‍ ഇന്‍-ഫ്ലൈറ്റ് എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനില്‍ കാമ്പെയ്ന്‍ കാണാനും കഴിയും. ഇമ്മേഴ്‌സീവ് അനുഭവ വേളയില്‍, മത്സര ടിക്കറ്റുകള്‍, റിട്ടേണ്‍ ഫ്ളൈറ്റുകള്‍, താമസ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഫിഫ ലോകകപ്പ് ട്രാവല്‍ പാക്കേജ് നേടാനുള്ള അവസരത്തിനായി ഇന്‍ഫ്ലൈറ്റ് ഡിലൈറ്റ് ഗെയിം കളിക്കാനും എയര്‍ലൈന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഈ കാമ്പയിന്‍ ഫിഫ 2022 ലോകകപ്പ് ഖത്തറിനായുള്ള ഞങ്ങളുടെ പ്രതീക്ഷയും ആവേശവും പ്രകടിപ്പിക്കുകയും സ്‌പോര്‍ട്‌സിനെക്കുറിച്ചുള്ള ഞങ്ങളുടെ സ്വന്തം ആവേശം പിടിച്ചെടുക്കുകയും ചെയ്യുന്നു. ഭൂമിയിലെ ഏറ്റവും വലിയ കായിക പ്രദര്‍ശനത്തിന് സാക്ഷ്യം വഹിക്കാന്‍ ആഗോള ആരാധകരിലേക്ക് പറക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും സജ്ജരാണ്. യാത്രയിലൂടെയോ കായികത്തിലൂടെയോ സംഗീതത്തിലൂടെയോ പുതുമകളിലൂടെയോ ആകട്ടെ, ആരാധകരെ ബന്ധിപ്പിക്കുന്നതിനും ലോകത്തെ ഒന്നിപ്പിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു:
ആഗസ്റ്റില്‍, യുകെയിലെ ലണ്ടനില്‍ ദ ജേര്‍ണി ടൂര്‍ ആരംഭിച്ചുകൊണ്ട് ഖത്തര്‍ എയര്‍വേസ് ടൂര്‍ണമെന്റിന്റെ 100-ദിനങ്ങള്‍ പിന്നിടാനുള്ള നാഴികക്കല്ല് അടയാളപ്പെടുത്തി. ഇന്ററാക്ടീവ് ബസ് 13 യൂറോപ്യന്‍ നഗരങ്ങളില്‍ പര്യടനം തുടരുന്നു, ആരാധകര്‍ക്ക് അവിശ്വസനീയമാംവിധം കഴിവുള്ള നെയ്മര്‍ ജൂനിയറിനെതിരെ അവരുടെ കഴിവുകള്‍ പരീക്ഷിക്കാനുള്ള അവസരം ഉള്‍പ്പെടെ നിരവധി സംവേദനാത്മക അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, ഖത്തറിന്റെ ചരിത്രത്തെക്കുറിച്ചും ഫിഫ ലോകകപ്പിനെക്കുറിച്ചും കൂടുതലറിയാനും പ്രഥമ മെറ്റാ ഹ്യൂമന്‍ ക്യാബിന്‍ ക്രൂ ആയ സാമയെ കാണാനും ഈ ടൂര്‍ അവസരമൊരുക്കുന്നു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ബ്രാന്‍ഡഡ് ബസ് സന്ദര്‍ശിക്കുന്ന ആരാധകര്‍ക്ക് #FlytoQatar2022 എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അനുഭവം പങ്കുവെച്ച് മത്സര ടിക്കറ്റുകളും ടൂര്‍ണമെന്റിലേക്കുള്ള യാത്രാ പാക്കേജുകളും നേടാനുള്ള അവസരവുമുണ്ട്.
അറേബ്യന്‍ സംസ്‌കാരത്തിന്റെ പ്രതീകങ്ങള്‍ വിളിച്ചോതുന്ന തരത്തില്‍ ലോകോത്തര നിലവാരമുള്ള എട്ട് സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് അരങ്ങേറുക. നവംബര്‍ 20 ന് 60000 സീറ്റുകളുള്ള അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഫിഫ 2022 ലോകകപ്പ് ഖത്തറിന് തുടക്കമാകും. ഡിസംബര്‍ 18 ന് 80,000 സീറ്റുകളുള്ള ലുസൈല്‍ സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട് നടക്കുക.