ദോഹ ബഹറൈന്‍ വിമാനസര്‍വീസുകള്‍ ഈ മാസം 25 ന് പുനരാരംഭിക്കും

ദോഹ: 2017 ലെ ഗള്‍ഫ് ഉപരോധത്തോടെ നിര്‍ത്തിവെച്ച ദോഹ ബഹറൈന്‍ വിമാനസര്‍വീസുകള്‍ ഈ മാസം 25 ന് പുനരാരംഭിക്കും
ബഹ്റൈനിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സിനെ ഉദ്ധരിച്ച് ബഹ്റൈന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണിത്. റിയാദില്‍ ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ആസ്ഥാനത്ത് ഏപ്രില്‍ 12 ന് നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ വ്യോമഗതാഗതം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.