ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഔപചാരികമായി ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകര്‍ത്താക്കളുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. യ്യപ്പെട്ടു. തുമാമയിലെ ഐ.ഐ.സി.സി കാഞ്ചാനി ഹാളില്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിലാണ് ഗ്രന്ഥകര്‍ത്താക്കളുടെ സംഘടനയുടെ ഉദ്ഘാടനം നടന്നത്.
ഖത്തരീ ഓതേഴ്‌സ് ഫോറം പ്രോഗ്രാം വിഭാഗം മേധാവി സാലിഹ് ഗുറൈബ് അല്‍ഉബൈദലി യോഗം ഉദ്ഘാടനം ചെയ്തു. എഴുത്തും വായനയും എന്നും നില നില്‍ക്കുമെന്നും അതാണ് മനുഷ്യരെ സാംസ്‌കാരികമായി ഉന്നതിയിലേക്ക് നയിക്കുന്നതെന്നും ആ രംഗത്ത് ഇന്ത്യക്കാരുടെ സംഭാവനകള്‍ ഏറെ സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഖിയാഫ് ലോഞ്ചിംഗിന് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ സാംസ്‌കാരിക വിഭാഗം സാരഥി മര്‍യം അല്‍ അലി, കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുടെ ഓഫീസ് ഇന്‍ചാര്‍ജ് ആദില്‍ അല്‍-കല്‍ദി, സാംസ്‌കാരിക കാര്യ വിഭാഗം വിദഗ്ധ ഖുലൂദ് അല്‍ഖലീഫ എന്നിവരും ഗള്‍ഫ് ടൈംസ് മാര്‍കറ്റിംഗ് മാനേജര്‍ ഹസന്‍ അലി അല്‍അന്‍വാരിയും ഐ.സി.സി പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍, ഐ.സി.ബി.ഫ് സെക്രട്ടറി സാബിത് സഹീര്‍ എന്നിവരും ദോഹയിലെ സാമൂഹ്യ-സാംസ്‌കാരിക പ്രമുഖരും നേതൃത്വം കൊടുത്തു.
ഗള്‍ഫ് ടൈംസ് മാര്‍കറ്റിംഗ് മാനേജര്‍ ഹസന്‍ അലി അല്‍അന്‍വാരിയുടെ പുസ്തകത്തിന് പുറമെ, ഖിയാഫ് അംഗങ്ങള്‍ രചിച്ച 8 പുതിയ പുസ്തകങ്ങളും മൂന്ന് പുസ്തകങ്ങളുടെ കവര്‍ചിത്രങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു. കാനം ഇ.ജെ. അവാര്‍ഡ് ജേതാവും ഖിയാഫ് പ്രസിഡന്റുമായ ഡോ. സാബു കെ.സി, ചെറുകാട് അവാര്‍ഡ് ജേത്രിയും ഖിയാഫ് വൈസ് പ്രസിഡന്റുമായ ഷീലാ ടോമി, കെ. തായാട്ട് ബാലസാഹിത്യ അവര്‍ഡ് ജേതാവും ഖിയാഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ മഹ്‌മൂദ് മാട്ടൂല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഖിയാഫിന്റെ മുഴുവന്‍ വിവരങ്ങളും വാര്‍ത്തകളും അംഗങ്ങളുടെ രചനകളും ഫോട്ടോ ഗാലറിയും മറ്റു വിശദാംശങ്ങളുമുള്‍ക്കൊള്ളുന്ന വെബ്‌സൈറ്റും ഖിയാഫ് അംഗം റശീദ് കെ മുഹമ്മദ് രചിച്ച ഖിയാഫ് സിഗ്‌നേച്ചര്‍ സോംഗും ചടങ്ങില്‍ ലോഞ്ച് ചെയ്യപ്പെട്ടു. ഖിയാഫ് സെക്രട്ടറി മജീദ് പുതുപ്പറമ്പ് സദസ്സിന് വെബ്സൈറ്റ് പരിചയപ്പെടുത്തി.
ഇളം പ്രായത്തില്‍ ഗ്രന്ഥങ്ങളെഴുതി ഗിന്നസ് റിക്കോര്‍ഡില്‍ ഇടം നേടിയ ഖത്തറിലെ പ്രവാസി എഴുത്തുകാരി ലൈബ അബ്ദുല്‍ബാസിതിനും മറ്റൊരു കൊച്ചു ഗ്രന്ഥകാരനായ ജ്വാക്കിന്‍ സനീഷിനും ഖിയാഫില്‍ അംഗത്വം നല്‍കി ആദരിച്ചു.
ഖിയാഫ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡണ്ട് ഡോ. സാബു കെ.സി ആധ്യക്ഷ്യം വഹിച്ചു. ട്രഷറര്‍ സലീം നാലകത്ത് നന്ദി പറഞ്ഞു. ഖിയാഫ് അംഗങ്ങളായ ആന്‍സി മാത്യൂ, ശ്രീകല ജിനന്‍ എന്നിവര്‍ പരിപാടി ആദ്യാന്തം നിയന്ത്രിച്ചു.
അന്‍വര്‍ ബാബു വടകര, തന്‍സീം കുറ്റ്യാടി, അന്‍സാര്‍ അരിമ്പ്ര, ശ്രീകല, ഷംന അസ്മി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കലപാരിപടികളും അരങ്ങേറി.