ഖത്തര്‍ എയര്‍വേയ്സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ടിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിലെ ഏറ്റവും പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ടിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് .
ഖത്തര്‍ എയര്‍വൈസ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ എവിയേഷന്‍ സര്‍വ്വീസസ്, ഖത്തര്‍ ് എയര്‍വേയ്സ് കാറ്ററിംഗ് കമ്പനി
ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നിവിടങ്ങളിലേക്കാണ് ഇ്ത്യയില്‍ നിന്നും റിക്രൂട്ട്മെന്റിന് തയ്യാറെടുക്കുന്നതെന്ന് ദഎക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എത്ര പേരെ റിക്രൂട്ട് ചെയ്യുമെന്ന് വ്യക്തമല്ല.
സെപ്റ്റംബര്‍ 16 മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും.
ഖത്തര്‍ എയര്‍വേയ്സിന് എല്ലായ്പ്പോഴും ഇന്ത്യയുമായി പ്രത്യേക ബന്ധമുണ്ട്, ഈ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ ഞങ്ങള്‍ വിപണിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടുതല്‍ ദൃഢമാക്കുകയാണ്,” ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കറിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനിലും, അനുബന്ധ കമ്പനികളിലും ജോലിക്കുള്ള അവസരം പ്രയോജനപ്പെടുത്താന്‍ ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു.