
Breaking News
പിറന്നാള്‍ ദിവസം ഖത്തറില്‍ മലയാളി ബാലികക്ക് സ്‌കൂള്‍ ബസ്സിനുള്ളില്‍ ദാരുണാന്ത്യം
ദോഹ.പിറന്നാള്‍ ദിവസം ഖത്തറില്‍ മലയാളി ബാലികക്ക് സ്‌കൂള്‍ ബസ്സിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശികളായ അഭിലാഷ് ചാക്കോ, സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സ ( 4 വയസ്സ് ) ആണ് മരിച്ചത്. വകറ സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ ഗാര്‍ഡനിലെ വിദ്യാര്‍ഥിനിയാണ്. സഹോദരി മിഖ എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ഥിനിയാണ് .