Archived Articles
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇന്ന് ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാജ്യത്തെത്തുന്ന അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി ഇന്ന് ദോഹയിലെത്തും. രാജ്യത്തെത്തുന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്വീകരിക്കും.
ഗള്‍ഫ് ഉപരോധത്തിന് ശേഷം ആദ്യമായാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ദോഹയിലെത്തുന്നത്.