
മലയാളി ബാലിക സ്‌കൂള്‍ ബസ്സില്‍ മരിച്ച സംഭവം , സ്‌കൂള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ മലയാളി ബാലിക സ്‌കൂള്‍ ബസ്സില്‍ മരിച്ച സംഭവത്തില്‍, സ്‌കൂള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ് . കോട്ടയം സ്വദേശിയായ മിന്‍സ മറിയം ജേക്കബ് പഠിച്ചിരുന്ന വകറയിലെ സ്പ്രിംഗ് ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ട്ടനാണ് അടച്ചുപൂട്ടാന്‍ ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടത്.
മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ അധിതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
സമൂഹത്തെയാകെ പിടിച്ചുകുലുക്കിയ ദുരന്തത്തിന് കാരണമായ കിന്‍ഡര്‍ ഗാര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചുവെന്നാണ് അധികൃതര്‍ ട്വീറ്റ് ചെയ്തത്