Breaking News

വാക്‌സിനെടുത്തയാളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത കുറവ്

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ : പുതിയ പഠനങ്ങളനുസരിച്ച് വാക്‌സിനേഷന്‍ എടുത്തവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 29 ഇരട്ടി കുറവാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്‌ലമാനി. ഖത്തര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അവര്‍.

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് സെന്റര്‍ മെയ് 1 മുതല്‍ ജൂലൈ 25 വരെ വാക്‌സിനെടുത്തവരിലും വാക്‌സിനെടുക്കാത്തവരിലും നടത്തിയ താരതമ്യ പഠനത്തിന്റെ അടിസ്ഥാനലാണ് ഇതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വാക്‌സിനെടുത്ത വ്യക്തിക്ക് ചെറിയ ലക്ഷണങ്ങള്‍ ബാധിച്ചേക്കാമെങ്കിലും ഗുരുതരമായ രോഗങ്ങളില്‍ നിന്ന് വാക്‌സിന്‍ സംരക്ഷിക്കുമെന്നും അവര്‍ പറഞ്ഞു.

കോവിഡ് 19 പാന്‍ഡെമികിന്റെ തുടക്കം മുതല്‍ക്ക് തന്നെ വൈറസുകളുടെ വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഏറ്റവും അപകടകരവും പകരുന്നതും ഡെല്‍റ്റയാണ്.

Related Articles

Back to top button
error: Content is protected !!